വൈക്കം ആറാട്ടുകുളങ്ങര കുളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.


വൈക്കം: വൈക്കം ആറാട്ടുകുളങ്ങര കുളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവഞ്ചൂര്‍ കുന്നുംപുറത്ത് ഭാസ്‌ക്കരനെയാണ് (72) കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 തിങ്കളാഴ്ച വൈകിട്ട് മുതൽ ഭാസ്‌ക്കരനെ കാണാനില്ലായിരുന്നു. വൈക്കത്തുള്ള മകളുടെ വീട്ടിലാണ് ഭാസ്കരൻ താമസിച്ചിരുന്നത്. ചൊവാഴ്ച രാവിലെയോടെയാണ് മൃതദേഹം ആറാട്ടുകുളങ്ങര കുളത്തില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.