കനത്ത മഴ: മണിമലയാറ്റിൽ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്! മണിമലയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.


കോട്ടയം: കനത്ത മഴയെ തുടർന്ന് മണിമലയാറ്റിൽ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്.

 

 മണിമല നദിയിലെ പുല്ലകയാർ  സ്റ്റേഷൻ പരിധിയിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ മഞ്ഞ അലർട്ട് കേന്ദ്ര ജല കമ്മീഷൻ നൽകിയിട്ടുണ്ട്. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.