കോട്ടയം: കോട്ടയം ജില്ലയിൽ വീണ്ടും കനത്ത മഴ തുടരുന്നു. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയുടെ മലയോര മേഖല ഭീതിയിലാണ്.
ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ കനത്ത മഴയാണ്. കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപകമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി വീടുകൾക്ക് മുകളിലേക്ക് മരം വീണു ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി തടസ്സം സംഭവിച്ചിട്ടുണ്ട്. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ സജ്ജമായിരിക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.