മണിമല: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയിലെ പ്രധാന നദികളായ മണിമലയും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ കനത്ത മഴയാണ്.
ഇടവിട്ടുള്ള ശക്തമായ മഴയാണ് ജില്ലയിൽ പെയ്തു കൊണ്ടിരിക്കുന്നത്. അടുത്ത 5 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ മലയോര മേഖലയിൽ മഴ ശക്തമായതോടെ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. മണിമലയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.