കോട്ടയം: കനത്ത മഴയെ തുടർന്ന് മണിമലയാറ്റിൽ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്. ഓറഞ്ച്-യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു.
മണിമലയാറ്റിൽ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷൻ നദിയിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിമലയാറ്റിൽ കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷനിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.