കനത്ത മഴയും കാറ്റും, ജാഗ്രതയിൽ ജില്ലയുടെ മലയോര മേഖല.


കോട്ടയം: കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയും ശക്തമായ കാറ്റും. കോട്ടയം ജില്ലയിൽ രാവിലെ മുതൽ ശക്തമായ മഴയാണ്.

 

 കിഴക്കൻ മലയോര മേഖലയായ മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല മേഖലകളിൽ മഴ ശക്തമാണ്. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എരുമേലിയിലും മലയോര പ്രദേശമായ മുക്കൂട്ടുതറ, കണമല മേഖലകളിൽ അതിശക്തമായ മഴയും കാറ്റുമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലുള്ളവർ ജാഗ്രതയിലാണ്. അതിശക്തമായ മഴ സാഹചര്യം നിലനിൽക്കുന്നതിനാൽ കോട്ടയം ജില്ലയിൽ ഇന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.