കനത്ത മഴ: കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴ കണക്കിലെടുത്ത് ഇന്ന് ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

 

 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് ജില്ലയിൽ ഉച്ച മുതൽ. ഉച്ചയോടെ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ്.