അതിശക്തമായ മഴയ്ക്ക് സാധ്യത, മഴ മുന്നറിയിപ്പിൽ മാറ്റം, കോട്ടയം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്.


കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

 

 കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണമെന്നും നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.