പെരുമ്പാവൂരിൽ ബൈക്ക് ലോറിയിൽ ഇടിച്ചു കയറി ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം.


കൊച്ചി: പെരുമ്പാവൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം. ചങ്ങനാശ്ശേരി സ്വദേശിനി ഫിയോണ ജോസ് (19), എറണാകുളം കലൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് (21) എന്നിവരാണ് മരിച്ചത്.

 

 ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. മുഹമ്മദ് ഇജാസ് സംഭവ സ്ഥലത്തു വെച്ചതും ഫിയോണ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. പെരുമ്പാവൂർ എംസി റോഡിൽ പുല്ലുവഴിയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ നിന്ന് വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.