കോട്ടയം: കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം കാണക്കാരിയിലുണ്ടായ അപകടത്തിൽ കാണക്കാരി പാറവിളയിൽ ജയദാസ് ആണ് മരിച്ചത്.
കാണക്കാരി അമ്പലക്കവലയിൽ വെച്ചായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും എതിർദിശയിലെത്തിയ കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഓട്ടോറിക്ഷാ പൂർണ്ണമായും തകർന്നു. ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.