വീണ്ടും പക്ഷിപ്പനി! കോട്ടയം വെച്ചൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, സ്വകാര്യ ഫാമിലെ 3,000 കോഴികളെ കൊന്നൊടുക്കി, പക്ഷികളുടെ വില്‍പന നിരോധിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം വെച്ചൂർ പഞ്ചായത്തിൽ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്വകാര്യ ഫാമിലെ 3,000 കോഴികളെ കൊന്നൊടുക്കി.

 

 പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വെച്ചൂർ പഞ്ചായത്തിൽ പക്ഷികളുടെ വില്‍പന നിരോധിച്ചു. വെച്ചൂർ ഒന്നാം വാർഡ് വീണാ ഭവനിൽ വി.കെ. രഘുനാഥന്റെ കോഴിഫാമിലാണ് വെള്ളിയാഴ്ച പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്നാണ്‌ ബുധനാഴ്ച ഫാമിന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ മൃഗസംരക്ഷണവകുപ്പും പഞ്ചായത്തും ദ്രുതകർമസേനാംഗങ്ങളും ചേർന്ന് കൊന്നൊടുക്കിയത്. രണ്ട് സംഘമായി തിരിഞ്ഞായിരുന്നു പ്രവർത്തനം.