കോട്ടയം: കലാപരിപാടികളും നൈറ്റ്‌ലൈഫും ഫുഡ്‌ഫെസ്റ്റും ഉൾപ്പടെ കോട്ടയത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷം കലരാക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം.
കോട്ടയം ജില്ലയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. കോട്ടയത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിന് ഇന്ന് കേക്ക് മുറിച്ചു തുടക്കം കുറിക്കും. രാവിലെ കളക്ട്രേറ്റിൽ ജില്ലാ കളക്ടർ കേക്ക് മുറിച്ചു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും.