കോട്ടയം: മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റിൽ കോട്ടയത്തിനു നിരാശ. കോട്ടയം ജില്ലയുടെ സ്വപ്ന പദ്ധതികളായി എപ്പോഴും ഉയർന്നു നിൽക്കുന്ന ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവും ശബരീ റെയിൽവേയും കേന്ദ്ര ബജറ്റിൽ പരാമർശിച്ചില്ല.
ജില്ലയുടെ പ്രധാന വിളയായ റബ്ബറിനെ ബജറ്റിൽ തിരിഞ്ഞു നോക്കിയിട്ടില്ല. കോട്ടയം ജില്ലയിൽ നിന്നും ഒരു കേന്ദ്ര മന്ത്രിയുണ്ടായിട്ടുപോലും ബജറ്റ് കോട്ടയത്തിനു സമ്മാനിച്ചത് നിരാശയാണ്. റബ്ബർ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവിധ പദ്ധതികളും പ്രഖ്യാപിക്കുമെന്ന് കരുതി കാത്തിരുന്നവർ നിരാശരാകുകയായിരുന്നു.