കോട്ടയം ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് ആരംഭിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

 

 ചെമ്പ് പഞ്ചായത്തിലെ ഒന്നാംവാർഡ്(കാട്ടിക്കുന്ന്) വാകത്താനം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് (പൊങ്ങന്താനം), പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡ്(പൂവൻതുരുത്ത്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസമായ ഇന്നും വോട്ടെണ്ണൽ ദിനമായ നാളെയും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി.

ഫയൽ ചിത്രം.