കുറവിലങ്ങാട്: കുറവിലങ്ങാട് നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കോളേജ് വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശിയായ മുഹമ്മദ് യാസീന്‍(19) ആണ് മരിച്ചത്.
പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ രണ്ടാംവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിയായിരുന്നു യാസീൻ. ജൂണ്‍ 28-നാണ് കുറവിലങ്ങാട് നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റ നിലയില്‍ യാസിനെ കണ്ടെത്തിയത്. തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ.