കോട്ടയം: കോട്ടയം ജില്ലയിൽ മഴക്കെടുതികൾ രൂക്ഷമാകുന്നു. കോട്ടയം ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു കെട്ടിടം ഭാഗികമായി തകർന്നു.
കനത്ത മഴയിലും ശക്തമായ കാറ്റിലുമാണ് ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക് മരം വീണത്. പോസ്റ്റ്‌മോർട്ടം നടപടികളും മോർച്ചറിയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മോർച്ചറിയിലുണ്ടായിരുന്ന മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. മരം വീഴുന്ന സമയത്ത് കെട്ടിടത്തിനകത്ത് ആളില്ലാത്തതിനാൽ ആളാപായമുണ്ടായിട്ടില്ല.