അതിശക്തമായ മഴയും കാറ്റും, കോട്ടയം കഞ്ഞിക്കുഴിയിൽ കെ കെ റോഡിൽ മരം റോഡിലേക്ക് വീണു, മണിക്കൂറുകൾ നീണ്ടു ഗതാഗത തടസ്സം.


കോട്ടയം: അതിശക്തമായ മഴയിലും കാറ്റിലും കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ. കോട്ടയം കഞ്ഞിക്കുഴിയിൽ കെ കെ റോഡിൽ മരം റോഡിലേക്ക് വീണു ഗതാഗത തടസ്സം ഉണ്ടായി.

 

 കെ കെ റോഡിൽ കഞ്ഞിക്കുഴി ദീപ്തി നഗറിന് മുൻവശം ഓട്ടോസ്റ്റാൻഡിലെ വലിയ തണൽ മരം ആണ് കനത്ത മഴയിൽ കെ കെ റോഡിന് കുറുകെ മറിഞ്ഞു വീണത്. രാത്രി ഏഴരയോടെയാണ് മരം വീണത്. രാത്രിയിൽ ഓട്ടോ റിക്ഷകൾ ഇല്ലാതിരുന്നതിനാലും ഈ സമയം വാഹന തിരക്ക് കുറവായതിനാലും വലിയൊരു അപകടമാണ് ഒഴിവായത്. മരം വീണതോടെ രണ്ടു മണിക്കൂറിലധികം റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. മരം വീണു വൈദ്യുതി പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്. അഗ്നിരക്ഷാ സേന മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പോലീസ് സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. 

ചിത്രം: SantaramroyTholoor