കോട്ടയം: കോട്ടയം ജില്ലയുടെ 49-ാമത് കളക്ടറായി ജോൺ വി സാമുവൽ. നിലവിലെ ജില്ലാ കളക്ടർ വി.വിഘ്‌നേശ്വർക്ക് ഇടുക്കി ജില്ലാ കലക്ടറായി മാറ്റം ലഭിച്ച ഒഴിവിലാണ് കോട്ടയം ജില്ലാ കലക്ടറായി ജോൺ സാമുവലിനെ നിയമിച്ചത്.
പിന്നോക്ക വിഭാഗ ഡെവലപ്പ്മെൻ്റ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ആയി നിലവിൽ പ്രവർത്തിച്ചു വരുന്ന ജോൺ സാമുവൽ ആലപ്പുഴ മുൻ ജില്ലാ കളക്ടർ ആയിരുന്നു. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് തിരുവനന്തപുരം സ്വദേശിയായ ജോൺ വി സാമുവൽ. ഭൂജല വകുപ്പ് ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡവലപ്മെന്റ് കമ്മിഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.