കാലവർഷക്കെടുതി: കോട്ടയം ജില്ലയിൽ 6.42 കോടി രൂപയുടെ കൃഷി നാശം.


കോട്ടയം: കാലവർഷക്കെടുതിയിൽ കോട്ടയം ജില്ലയിൽ 6.42 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായി റിപ്പോർട്ട്. അതിശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്.

 

 കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ്‌ കൂടുതൽ കൃഷി നശിച്ചത്‌. 241.51 ഹെക്‌ടർ സ്ഥലത്ത്‌ ഉണ്ടായിരുന്ന 1440 കർഷകരുടെ വിവിധ വിളകളാണ്‌ നശിച്ചത്‌. വാഴ, നെല്ല്,റബ്ബർ, കുരുമുളക്,കപ്പ, തെങ്ങ്,കവുങ്ങ്, പച്ചക്കറി കൃഷികൾ എന്നിവയാണ് നശിച്ചത്. 176 ഹെക്‌ടർ സ്ഥലത്തെ നെൽകൃഷി മഴയിൽ നശിച്ചു. കനത്ത കാറ്റിലും മഴയിലും വാഴയ്ക്കും നെല്ലിനുമാണ് മേഖലയിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. 541 കർഷകരുടെ ഇരുപത്തിയാറ്‌ ഹെക്‌ടറിലെ മുപ്പതിനായിരത്തിനടുത്ത്‌ വാഴകൾ കാറ്റിലും മഴയിലും നശിച്ചു. ഓണവിപണി മുന്നിൽക്കണ്ട് നട്ടുവളർത്തിയ പച്ചക്കറികളും വാഴയുമാണ് കാറ്റിൽ നശിച്ചത്.