കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

 

 ആനക്കല്ല് സ്വദേശിയായ കരിയിൽ തോമസ് മാത്യു (23)ആണ് മരിച്ചത്. ഖത്തറിൽ ഹോളിഡേ വില്ല ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു. മാത്യു കുട്ടി-ഷേർലി മാത്യു ദമ്പതികളുടെ മകനാണ് തോമസ് മാത്യു. മൃതദേഹം ഞായറാഴ്ച നാട്ടിൽ എത്തിക്കും. അൽബിൻ മാത്യു (സഹോദരൻ-ഖത്തർ), മെയ് മോൾ മാത്യു (സഹോദരി).