വിവാഹാലോചന നിരസിച്ചു, ബൈക്കിന് പിന്നിൽ കാർ ഇടിപ്പിച്ചു യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.


കറുകച്ചാൽ: വിവാഹാലോചന നിരസിച്ചതിന്റെ മുൻ വൈരാഗ്യത്തിൽ കറുകച്ചാലിൽ സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാർ ബൈക്കിൽ ഇടിപ്പിക്കുകയും യുവതിയെയും സഹോദരനെയും ആക്രമിക്കുകയും ചെയ്ത കേസിൽ കങ്ങഴ ചിറക്കുന്ന് പുതിയിടത്ത് കരിമ്പുങ്കൽ ശ്രീജിത്ത് എസ്.പിള്ളയെ (32) കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തു.

 

 കഴിഞ്ഞ ദിവസം കറുകച്ചാൽ വടക്കേറാട്ടു ഭാഗത്തായിരുന്നു സംഭവം. കറുകച്ചാൽ സ്വദേശിനിയായ യുവതിയും സഹോദരനും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ശ്രീജിത്ത് കാർ ബൈക്കിനു പിന്നിൽ ഇടിപ്പിക്കുകയായിരുന്നു. വാഹനം മറിയുകയും സഹോദരന് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയെ ഇയാൾ ആക്രമിക്കുകയായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ. വിജയകുമാർ, സി.പി.ഒ.മാരായ ശിവപ്രസാദ്, ഡെന്നി ചെറിയാൻ, ലിജോ സക്കറിയ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.