കനത്ത മഴയിൽ കോട്ടയം ജില്ലയിൽ മഴക്കെടുതികൾ രൂക്ഷം, 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു, വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ.


കോട്ടയം: കഴിഞ ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയിലും കനത്ത കാറ്റിലും കോട്ടയം ജില്ലയിൽ മഴക്കെടുതികൾ രൂക്ഷം. കനത്ത മഴയെ തുടർന്ന് കോട്ടയത്ത് 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

 

 കോട്ടയം താലൂക്കിൽ വടവാതൂർ ജിഎൽപിഎസ്, വടവാതൂർ എച്ച്എസ്എസ് എന്നിവിടങ്ങളിൽ ആണ് ഇന്നലെ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചത്. രണ്ടു ക്യാമ്പുകളിലായി 17 പേരെ താമസിപ്പിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ കൃഷി നാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും നിവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരങ്ങൾ വീണു വാഹനങ്ങൾക്കും വൈദ്യുത പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. പല സ്ഥലങ്ങളിലും റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.