വയനാടിന് സഹായഹസ്തവുമായി കോട്ടയം, കൈത്താങ്ങൊരുക്കി റബ്കോയും സന്നദ്ധ സംഘടനകളും.


കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടിലിന്റെ ഭീകരതയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും വയനാടിന് സഹായഹസ്തമൊരുക്കി കോട്ടയം. കോട്ടയം ജില്ലയിൽ നിന്നും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ആവശ്യ വസ്തുക്കൾ ശേഖരിച്ചു വാഹനം പുറപ്പെട്ടു.

 

 ഭക്ഷണ വസ്തുക്കൾ, വസ്ത്രം,കുടിവെള്ളം തുടങ്ങി ആവശ്യ വസ്തുക്കളാണ് എത്തിക്കുന്നത്. റബ്കോ 200 മെത്തകൾ ദുരന്തസ്ഥലത്ത് നൽകും. ആദ്യഘട്ടം 100 മെത്തയുമായി പാമ്പാടി മാട്രസ് ഫാക്ടറിയിൽ നിന്നും വാഹനം ചൊവ്വാഴ്ച വൈകുന്നേരം തിരിച്ചു. സഹകരണ വകുപ്പ്മന്ത്രി വി എൻ വാസവൻ ബുധനാഴ്ച രാവിലെ മെത്തകൾ രക്ഷപ്രവർത്തകർക്ക് കൈമാറുമെന്ന് റബ്കോ ചെയർമാൻ കാരായി രാജൻ അറിയിച്ചു. ഈരാറ്റുപേട്ടയിൽ നിന്നും പുറപ്പെടുന്ന നന്മക്കൂട്ടം പ്രവർത്തകരും അവശ്യ വസ്തുക്കൾ വയനാട്ടിലെ ജനങ്ങൾക്കായി ശേഖരിച്ചിട്ടുണ്ട്.