കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റോയൽ റോഡ്സ് യൂണിവേഴ്സിറ്റിയുടെ ഫൗണ്ടേഴ്‌സ് അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശിനി.


കോട്ടയം: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റോയൽ റോഡ്സ് യൂണിവേഴ്സിറ്റിയുടെ ഫൗണ്ടേഴ്‌സ് അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശിനി.

 

 കോട്ടയം വെമ്പള്ളി സ്വദേശിനിയായ കൃഷ്‌ണപ്രിയ ജയശ്രീയാണ് അവാർഡ് കരസ്ഥമാക്കിയത്. യൂണിവേഴ്സിറ്റിയിൽ ഗ്ലോബൽ മാനേജ്മെൻ്റ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആയിരുന്നു കൃഷ്‌ണപ്രിയ. യുദ്ധ സാഹചര്യങ്ങളില്‍ നിന്നും കാനഡയിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളുടെ ഏകീകരണത്തിന് വേണ്ടിയുള്ള പദ്ധതികളും നയങ്ങളും എത്രത്തോളം ഫലപ്രദമാകുന്നുണ്ട്, അവയിലെ പരിമിതികളും പ്രശ്‌നങ്ങളും എന്തൊക്കെയാണ് എന്ന റിസര്‍ച്ചാണ് കൃഷ്ണപ്രിയയെ മെഡലിന് അര്‍ഹയാക്കിയത്. ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സ് ഡ്രൈവര്‍ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥയാണ് കൃഷ്ണപ്രിയ ഇപ്പോള്‍. മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. മുന്‍ മനോരമ ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ തൃശൂര്‍ സ്വദേശി രാജേഷ് രാഘവ് ആണ് ഭര്‍ത്താവ്. കുടുംബത്തോടൊപ്പം കാനഡയിലെ വിക്ടോറിയയിലാണ് സ്ഥിര താമസം. വെമ്പളളി ഷാന്‍ഗ്രിലയില്‍ രാധാകൃഷ്ണന്റെയും ജയശ്രീയുടെയും മകളാണ്. കൃഷ്ണപ്രിയയും രാജേഷും ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ (ഐപിസിഎന്‍എ)ചാപ്റ്ററിന്റെ മെമ്പറും കൂടിയാണ്.