അവയമാറ്റശസ്ത്രക്രിയ: കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെയും ജീവനക്കാരെയും ആദരിക്കും.


കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമാനതകളില്ലാത്ത നേട്ടം നൽകിയ അവയവമാറ്റ ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയ വകുപ്പുകളെയും ഡോക്ടർമാരെയും ജീവനക്കാരെയും ആദരിക്കാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനം.

 

 ജില്ലാപഞ്ചായത്തിന്റെയും ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദനയോഗം സംഘടിപ്പിക്കാൻ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർദേശം നൽകി. പത്ത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും അഞ്ച് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാൻ കോട്ടയം മെഡിക്കൽ കോളജിനായെന്നും അവയവ മാറ്റ ശസ്ത്രക്രിയകളിൽ സർക്കാർ മേഖലയിൽ ഇതു നിർണായക നേട്ടമാണെന്നും മന്ത്രി പറഞ്ഞു.