രാമപുരത്ത് കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: സിസ്റ്റർ ആൻ മരിയയ്ക്ക് ഓർമ്മക്കുറവും ആരോഗ്യ പ്രശ്‍നങ്ങളും അലട്ടിയിരുന്നതായി മഠ


കോട്ടയം: കോട്ടയം രാമപുരത്ത് കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിസ്റ്റർ ആൻ മരിയയ്ക്ക് ഓർമ്മക്കുറവും ആരോഗ്യ പ്രശ്‍നങ്ങളും അലട്ടിയിരുന്നതായി മഠം അധികൃതർ.

 

 കാഞ്ഞിരപ്പള്ളി സ്വദേശിയായ സിസ്റ്റർ ആൻ മരിയ(51) ആണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ചത്. പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് ആൻ മരിയയെ മരിച്ച നിലയിൽ കണ്ടത്. ആൻ മരിയയ്ക്ക് ഓർമ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നെന്ന് ഒപ്പമുള്ളവർ പറഞ്ഞു. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാ മഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു സിസ്റ്റർ ആൻ മരിയ. സംഭവത്തിൽ രാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.