മുണ്ടക്കയം: കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചു. മുണ്ടക്കയം ബൈപാസ് റോഡിന് സമീപം പണി കഴിപ്പിച്ചിരിക്കുന്ന ജിമ്മിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷ പദ്ധതിയിലുൾപ്പെടുത്തി പത്തുലക്ഷം രൂപ മുടക്കിയാണ് ഓപ്പൺ ജിം പണി കഴിപ്പിച്ചിട്ടുള്ളത്. പത്തിലധികം ഉപകരണങ്ങളുണ്ട്. കാർഡിയോ, സ്ട്രങ്ങ്തനിംഗ് എന്നിവ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് ജിം പ്രവർത്തനം. ഓപ്പൺ ജിമ്മിലെ പ്രവേശനം സൗജന്യമാണ്. ബ്ലോക്ക് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലം, ഗ്രാമപഞ്ചായത്തംഗം ലിസി ജിജി എന്നിവർ പങ്കെടുത്തു.