ജില്ലയിൽ വീണ്ടും മഴ! സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


കോട്ടയം: കോട്ടയം ജില്ലയിൽ വീണ്ടും മഴ ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ടുള്ള മഴ ലഭിച്ചിരുന്നെനെങ്കിലും ശനിയാഴ്ച രാത്രിയോടെ മഴ ശക്തമാകുകയായിരുന്നു.

 

 ശനിയാഴ്ച്ച രാത്രി ആരംഭിച്ച ഒറ്റപ്പെട്ട ശക്തമായ മഴ ഞായറാഴ്ച രാവിലെയും തുടരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. നിലവിൽ മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ ജില്ലയിൽ നൽകിയിട്ടില്ല.