ന്യുനമർദ്ദ പാത്തി: സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യത.


തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ ലഭിച്ചിരുന്നില്ലെങ്കിലും വ്യാഴാഴ്ച രാവിലെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴ ലഭിച്ചിരുന്നു.