ജോലിക്കിടെ റോഡിൽ കണ്ടത് അപകടകരമായ കുഴി, ചങ്ങനാശ്ശേരി പലത്രചിറ ബൈപ്പാസിലെ കുഴിയടച്ച് ഹോം ഗാർഡ്, ഒപ്പം സഹായിയായി എത്തിയയാൾക്ക് കയ്യിൽ നിന്നും പ്രതിഫലം ന


ചങ്ങനാശ്ശേരി: ജോലിക്കിടെ റോഡിൽ കണ്ട അപകടകരമായ കുഴിയടച്ച് ഹോം ഗാർഡ്. ചങ്ങനാശ്ശേരി പലത്രചിറ ബൈപ്പാസിലെ അപകടകരമായ കുഴിയാണ് തിരുവല്ല തിരുവൻവണ്ടൂർ സ്വദേശിയായ ഹോം ഗാർഡ് ജോസ് അടച്ചത്.

 

 ഇതുവഴിയുള്ള യാത്രാ മദ്ധ്യേ ഇദ്ദേഹത്തിന്റെ പ്രവൃത്തി കണ്ടയാളാണ് സമൂഹമാധ്യമത്തിൽ വിവരം പങ്കുവെച്ചിരിക്കുന്നത്. അപകടകരമായ കുഴിയിൽ ഒരു ജീവൻ പൊലിയുന്നതിനു മുൻപ് തന്നാലാകും വിധം കുഴിയടയ്ക്കാനുള്ള ശ്രമമാണ് ഇവിടെ കാണാനായത്. റോഡിൽ കണ്ട അപകടകരമായ കുഴി കോൺക്രീറ്റ് കട്ട കൊണ്ടുവന്നു ഇട്ട് അടയ്ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പ്രവൃത്തി കണ്ട മറ്റൊരാൾ സഹായിയായി ഒപ്പം കൂടുകയും ചെയ്തു. കുഴിയടച്ച ശേഷം പോകാനായി തിരിഞ്ഞ സഹായിക്ക് സ്വന്തം പോക്കറ്റിൽ നിന്നും പ്രതിഫലവും നൽകിയാണ് വിട്ടത്. 

വിവരങ്ങൾ,ചിത്രം: ഗോപകുമാർ.