ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.


കോട്ടയം: ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസ്സായിരുന്നു.

 

 കോട്ടയം കളത്തിപ്പടി പൈനുങ്കൽ ചിറക്കരോട്ട് ബ്രിഗേഡിയർ സി സി ഉതുപ്പിന്റെയും എലിസബത്തിന്റെയും മകനായിരുന്നു ജാനി ചാക്കോ ഉതുപ്പ്. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊൽക്കത്തയിൽ ആയിരുന്നു അന്ത്യം. അഞ്ജലി ഉതുപ്പ്, സണ്ണി ഉതുപ്പ് എന്നിവരാണ് മക്കൾ.