കോട്ടയം: മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കുമ്പോൾ കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരിക്കുകയാണ് കോട്ടയം.
തുടര്‍ച്ചയായ ഏഴ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോഡിലേക്കാണ് നാളെ ധനമന്ത്രി നിര്‍മല സീതാരാമൻ എത്തുന്നത്. റബ്ബർ മേഖലയാണ് കോട്ടയം ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത്. ഒപ്പം വിനോദ സഞ്ചാര മേഖലയുടെ ഉയർച്ചക്ക് കൈത്താങ്ങാവുന്ന പദ്ധതികളും കൃഷി, വിദ്യാഭ്യാസ മേഖലകളും കോട്ടയം ജില്ലാ പ്രതീക്ഷയോടെ നോക്കുന്നവയാണ്. റെയിൽവേ വികസനവും കോട്ടയം,ചങ്ങനാശ്ശേരി സ്റ്റേഷനുകളുടെ പരിഗണനയും കൂടുതൽ ട്രെയിനുകൾ കോട്ടയം വഴി ലഭ്യമാക്കുമോ എന്നും കോട്ടയം ഉറ്റുനോക്കുന്നുണ്ട്. ഒപ്പം ശബരീ പാത യാഥാർഥ്യത്തിലേക്കോ എന്ന ചോദ്യവും ഉയരുന്നുണ്ട്.