കോട്ടയം: വിവാദങ്ങളാൽ വീണ്ടും വാർത്തകളിൽ ഇടംനേടിയ ആകാശപ്പാത പൊളിക്കണോ വേണ്ടയോ എന്ന് റോഡ് സുരക്ഷാ വിഭാഗത്തിനു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല എന്ന് ജില്ലാ കളക്ടർ വി.വിഘ്നേശ്വരി പറഞ്ഞു. കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കളക്ടർ.
ഇടുക്കി ജില്ലാ കലക്ടറായി സ്ഥാനമേൽക്കുന്നതിനു മുൻപായി കോട്ടയത്തെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി കളക്ടർ. കോട്ടയം നല്ല നാടാണെന്നും കോട്ടയത്തെ ജനങ്ങൾ സ്നേഹമുള്ളവരാണെന്നും ഏറെ ഇഷ്ടമാണ് കോട്ടയമെന്നും സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ വി.വിഘ്നേശ്വരി പറഞ്ഞു. ജില്ലയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ സാധിച്ചെന്ന വിശ്വാസത്തിലാണ് കോട്ടയം ജില്ലാ കല്കർ സ്ഥാനത്തു നിന്നും വി.വിഘ്‌നേശ്വരി ഇടുക്കിയിലേക്ക് യാത്രയാകുന്നത്. വെല്ലുവിളികളെ സധൈര്യം നേരിട്ട ആത്മവിശ്വാസത്തോടെയാണ് വിഘ്‌നേശ്വരി കോട്ടയം കളക്ട്രേറ്റിന്റെ പടിയിറങ്ങുന്നത്.
ചിത്രം: ജോസഫ് സെബാസ്റ്റ്യൻ.