കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തുക തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ നഗരസഭയിൽ വീണ്ടും അവിശ്വസ പ്രമേയത്തിന് കളമൊരുങ്ങുന്നു.
യുഡിഎഫ് ഭരണസമിതിക്ക് എതിരായ അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ തേടി എൽഡിഎഫ്. പെൻഷൻ തട്ടിപ്പിനെതിരെ ഇന്നലെ സമരം ചെയ്ത ബിജെപിക്ക് അവരുടെ ആത്മാർത്ഥത തെളിയിക്കാനുള്ള അവസരമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാര്‍ പറഞ്ഞു. സ്വതന്ത്ര അംഗത്തെ ചെയര്‍പേഴ്സണ്‍ ആക്കിയാണ് നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ യുഡിഎഫ്-21, എല്‍ഡിഎഫ്-22, ബിജെപി-8, സ്വതന്ത്ര-1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. അവിശ്വാസ പ്രമേയം പാസായാൽ എൽഡിഎഫിന് സ്വാഭാവികമായും ഭരിക്കാനുള്ള അവസരം ഉണ്ടാകും എന്നും കെ അനിൽകുമാർ പറഞ്ഞു.