ട്രക്കിങ്ങിനിടെ ഒക്സിജൻ ലഭിച്ചില്ല,ലഡാക്കിൽ വിനോദ സഞ്ചാരത്തിനിടെ ഈരാറ്റുപേട്ട സ്വദേശി മരിച്ചു.


ഈരാറ്റുപേട്ട: കാശ്മീരിൽ ലഡാക്കിൽ ട്രക്കിംഗിനിടെ ഒക്സിജൻ ലഭിക്കാഞ്ഞതിനെ തുടർന്ന് ഈരാറ്റുപേട്ട സ്വദേശി മരിച്ചു. 



ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിയായ കൊല്ലം പറമ്പിൽ അഡ്വ. അബ്ദുൽ ഖാദറിന്റെ മകൻ നിയാസ്(43) ആണ് കാശ്മീരിൽ വിനോദ സഞ്ചാരത്തിനിടെ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

 

 എറണാകുളം ബി എസ് എൻ എൽ ൽ ജൂനിയർ ടെലകോം ഓഫീസറായിരുന്നു  നിയാസ്. ബുധനാഴ്ച്ച രാത്രിയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.