ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാകമെന്നാണ് പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 08:15 നാണ് സംഭവം. ചെന്നൈ മെയിൽ ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പോലീസിൽ മൊഴി നൽകി. റെയിൽവേ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിൻ അപകടത്തെ തുടർന്ന് പത്ത് മിനിറ്റോളം സ്റ്റേഷനിൽ നിർത്തിയിട്ടു.