കോട്ടയം: കനത്ത മഴയിൽ മണിമലയാറ്റിൽ കേന്ദ്ര ജലകമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
നദീ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മണിമലയാറ്റിലെ പുല്ലകയാർ സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ പമ്പയാറ്റിലെ മടമൺ സ്റ്റേഷൻ എന്നീ നദികളിൽ ആണ് കേന്ദ്ര ജലകമ്മീഷൻ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.