കോട്ടയം: ജില്ലയുടെ മലയോര മേഖലകളിൽ പുലർച്ചെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായത്. എരുമേലി കനകപ്പലം വെച്ചൂച്ചിറ റോഡിൽ മരം വീണു ഗതാഗത തടസ്സം ഉണ്ടായി.
എരുമേലി, മണിമല മേഖലകളിലെ നിരവധിപ്പേരുടെ കൃഷിയിടങ്ങളിൽ കപ്പയും വാഴയും കാറ്റിൽ ഒടിഞ്ഞു. ഇടമറുക് - രണ്ടാറ്റുമുന്നി വാകക്കാട് റോഡിൽ വെള്ളം കയറി. ഇടമറുക് രണ്ടാറ്റുമുന്നി പാലത്തിൽ വെള്ളം കയറി. പത്തനാട്-മണിമല റോഡിൽ മൂക്കൻപാറ വളവിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു.