കാനഡയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം നട്ടാശേരി സ്വദേശിയായ യുവാവ് മരിച്ചു.


കോട്ടയം: കാനഡയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം നട്ടാശേരി സ്വദേശിയായ യുവാവ് മരിച്ചു. നട്ടാശേരി വടക്ക്തെക്കുകൂർ കൊട്ടാരത്തിൽ (പടിഞ്ഞാറേ കെട്ടിൽ) ജുഗൽ കിഷോർ മെഹ്ത്ത (അപ്പു -25) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്.

 

 കാനഡയിലെ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഷാർലറ്റ് ടൗൺ അൽബനിയിൽ വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ട്രാൻസ് കാനഡ ഹൈവേയിൽ നിന്ന് റാംപിലേക്ക് തിരിയുമ്പോൾ വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു എന്നാണ് ലഭ്യമായിരുന്ന വിവരം. കാറിൽ 4 പേരാണ് ഉണ്ടായിരുന്നത്. ജുഗലിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന എറണാകുളം മുളന്തുരുത്തി ആരക്കുന്നം സ്വദേശി കവനാപ്പറമ്പിൽ നെടുവതാഴം ഡോണ ഷാജിയും (23) അപകടത്തിൽ മരിച്ചു. അപകടത്തിൽ ഗുരുതരമായി ഗുരുതരമായി പരിക്കേറ്റ ജുഗൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേരും കാനഡയിലെ പ്രിൻസ് കൗണ്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രാജീവ് കിഷോർ മെഹ്ത്തയുടെയും (രാജു), കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ ചിത്രയുടെയും മകനാണ് ജുഗൽ കിഷോർ മെഹ്ത്ത.