കോട്ടയം ജില്ലാ തദ്ദേശ അദാലത്ത്: 426 അപേക്ഷയിൽ തീർപ്പായി.


കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൻറെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 426 അപേക്ഷയിൽ തീർപ്പായി. 



ശനിയാഴ്ച രാവിലെ 8.30 മുതൽ കോട്ടയം അതിരമ്പുഴ സെന്റ മേരീസ് ചർച്ച് പാരിഷ് ഹാളിലാണ് തദ്ദേശ അദാലത്ത് നടന്നത്. മന്ത്രി വി എൻ വാസവൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, മാണി സി കാപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിന്ദു, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, കലക്ടർ ജോൺ വി സാമുവൽ,

 

 പഞ്ചായത്ത് വകുപ്പ് ഡയറക്ടർ(ഗ്രാമം) ഡോ. ദിനേശൻ ചെറുവാട്ട്, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി പി വി സുനിൽ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ്തുടങ്ങിയവർ പങ്കെടുത്തു.