കഴിഞ്ഞ 7 ദിവസത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വിതരണം ചെയ്തത് 3,33,68,000 രൂപ, കോട്ടയം ജില്ലയിൽ ധനസഹായം ലഭിച്ചത് 31 പേർക്ക്.


തിരുവനന്തപുരം: കഴിഞ്ഞ 7 ദിവസത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വിതരണം ചെയ്തത് 3,33,68,000 രൂപ. 2024 ജൂലൈ 24 മുതൽ 30 വരെയുള്ള കാലയളവിൽ വിതരണം ചെയ്ത തുകയാണിത്.

 

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3,33,68,000 രൂപയാണ് വിതരണം ചെയ്തത്. 966 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ. 

ജില്ലതിരിച്ചുള്ള വിവരങ്ങൾ: 

തിരുവനന്തപുരം  88 പേർക്ക്  35,99,000 രൂപ 

കൊല്ലം - 24 പേർക്ക് 8,80,000 രൂപ

പത്തനംതിട്ട 23 പേർക്ക് 5,89,000 രൂപ 

ആലപ്പുഴ 70 പേർക്ക് 16,93,000 രൂപ

കോട്ടയം 31 പേർക്ക് 12,28,000 രൂപ

ഇടുക്കി 41 പേർക്ക് 13,21,000 രൂപ

എറണാകുളം 24 പേർക്ക് 14,58,000 രൂപ

തൃശ്ശൂർ 379 പേർക്ക് 1,21,62,000 രൂപ

പാലക്കാട് 111 പേർക്ക് 47,46,000 രൂപ

മലപ്പുറം 29 പേർക്ക് 9,28,000 രൂപ

കോഴിക്കോട്  53 പേർക്ക് 9,18,000  രൂപ

വയനാട് 19 പേർക്ക് 10,90,000 രൂപ

കണ്ണൂർ 38 പേർക്ക് 16,22,000 രൂപ

കാസറഗോഡ് 36 പേർക്ക് 11,34,000 രൂപ 

എന്നിങ്ങനെയാണ് വിതരണം ചെയ്തത്.