ചിങ്ങപ്പുലരിയിൽ ഭക്തജനത്തിരക്കിൽ സന്നിധാനവും എരുമേലിയും, ജില്ലയിലെ ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്.


എരുമേലി: ചിങ്ങപ്പുലരിയിൽ ഭക്തജനത്തിരക്കിൽ സന്നിധാനവും എരുമേലിയും. ചിങ്ങമാസ പൂജകൾക്കായി വെള്ളിയാഴ്ച വൈകിട്ട് ശബരിമല നട തുറന്നു.

 

 ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമായ ചിങ്ങം ഒന്നിന് അയ്യപ്പ സ്വാമിയേ ദർശിക്കാൻ നിരവധിപ്പേരാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്. ജില്ലയിലെ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ ഭക്തജനത്തിരക്കാണ്.

 

 ശബരിമല ക്ഷേത്ര നട രാവിലെ അഞ്ച് മണിയോടെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ തുറന്നു. ബുധനാഴ്ച വരെ പൂജകൾ ഉണ്ടാകും.