വയനാടിനെ ഹൃദയത്തിലേക്ക് ചേർത്തുപിടിച്ച് കോട്ടയം.


കോട്ടയം: വയനാടിനെ ഹൃദയത്തിലേക്ക് ചേർത്തുപിടിച്ച് കോട്ടയം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അക്കരപ്പാടം ഗവ. യു.പി. സ്‌കൂളിലെ വിദ്യാർഥികൾ 25000 രൂപയും കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും 12,200 രൂപയുടെ ചെക്കും ജില്ലാ കളക്ടർ ജോൺ വി സാമുവൽ സ്വീകരിച്ചു.

 

 ദുരിതാശ്വാസ നിധിയിലേക്കുള്ള 1,11,001 രൂപയുടെ ചെക്ക് ഞീഴൂർ എവർ ഷൈൻ റോയൽ ക്ലബ്(ഇ.എസ്.ആർ.സി.) ഭാരവാഹികൾ ജില്ലാ കളക്ടർക്ക് കൈമാറി. ദുരിതാശ്വാസ നിധിയിലേക്കു കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി ഭാരവാഹികൾ 10,000 രൂപയും ചെങ്ങളം ജനമൈത്രി പുരുഷസഹായസംഘം 7,000 രൂപയും നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഉഴവൂർ ഭാവന ആർട്സ് ക്ലബ് 1 ലക്ഷം രൂപയുടെ ഡി.ഡി.യും വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തിരുവാർപ്പ്-കുമരകം-വടവാതൂർ റൂട്ടിലോടുന്ന മഹാദേവൻ ബസിന്റെ ജീവനക്കാർ ഒരു ദിവസത്തെ കളക്ഷൻ തുകയായ 24,660 രൂപയും ജില്ലാ കളക്ടർക്ക് കൈമാറി.