'വയനാട്ടിലെ സഹോദരങ്ങൾക്ക് തന്നാലാവുന്നത് ചെയ്യുന്നു', നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മെഴുകുതിരി കച്ചവടം നടത്തുന്ന വയോധിക കളക്ടറെ കാണാൻ എത്തിയത് മുഖ


കോട്ടയം: നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മെഴുകുതിരി കച്ചവടം നടത്തുന്ന വയോധിക കളക്ടറെ കാണാൻ എത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകാൻ.

 

 കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മെഴുകുതിരി കച്ചവടം നടത്തുന്ന തൊടുപുഴക്കാരിയായ സരള നന്ദൻ 1000 രൂപയുമായാണ് ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ കാണാൻ എത്തിയത്. മെഴുകുതിരി വിറ്റുകിട്ടുന്ന തുച്ഛമായ തന്റെ വരുമാനത്തിൽനിന്ന് ഒരു ഭാഗം വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുകയായിരുന്നു ലക്ഷ്യം. അതിരറ്റ സ്‌നേഹത്തോടെയും ആദരവോടെയുമാണ് സരളയിൽ നിന്ന് ജില്ലാ കളക്ടർ തുക ഏറ്റുവാങ്ങിയത്. 'വയനാട്ടിലെ സഹോദരങ്ങൾക്ക് തന്നാലാവുന്നത് ചെയ്യുന്നു' എന്ന ഒറ്റവാക്കിലെല്ലാം ഒതുക്കിയെങ്കിലും സരള നന്ദൻ എന്ന വീട്ടമ്മ സമൂഹത്തിനാകെ പകർന്നു നൽകുന്നത് വലിയപാഠമാണ്, സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ, സാഹോദര്യത്തിന്റെ തിരി മനസിൽ അണയാതിരിക്കണമെന്ന പാഠം എന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഏതുപ്രതിസന്ധികളെയും മറികടക്കാൻ ഈ നാടിനാകുന്നത് ഇങ്ങനെ അനേകം മനുഷ്യർ നമുക്കു ചുറ്റുമുള്ളതിനാലാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു.