ഏറ്റുമാനൂർ: സ്വകാര്യ വ്യക്തികൾക്ക് ലാഭമുണ്ടാക്കി നൽകണമെന്ന ഉദ്ദേശത്തോടെ കോട്ടയ്ക്കൽ നഗരസഭ ഭൂമിയിൽ റോഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ടു വിജിലൻസ് രജിസ്റ്റർചെയ്ത കേസിലാണ് ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിയായ എം സുഗതകുമാറിനെ സസ്‌പെൻഡ് ചെയ്തത്.
മലപ്പുറം കോട്ടയ്ക്കൽ നഗരസഭയിൽ കോട്ടുകുളം ഭാഗത്ത് ഭവനരഹിതർക്കായി നഗരസഭ വീട് നിർമിക്കാൻ 74 സെന്റ് സ്ഥലം നീക്കി വെച്ചിരുന്നു. ഈ സ്ഥലത്തിന് ചേർന്നുള്ള സ്വകാര്യ വ്യക്തികൾക്ക് ലാഭമുണ്ടാക്കി നൽകണമെന്ന ഉദ്ദേശത്തോടെ നഗരസഭ സെക്രട്ടറി റോഡ് നിർമിച്ചതായി പരാതി ഉയരുകയും സംഭവത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷിക്കുകയുമായിരുന്നു.
സംഭവത്തിൽ മലപ്പുറം കോട്ടയ്ക്കൽ നഗരസഭ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്ന എം സുഗതകുമാറിനെ ഒന്നാം പ്രതിയായി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തുകയായിരുന്നു. 2020–-21 വർഷം വിജിലൻസ് രജിസ്റ്റർചെയ്ത കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ സർവീസിൽ തുടരുന്നത് അന്വേഷണത്തിന് തടസമാകുമെന്ന് ഉള്ളതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം സുഗതകുമാറിനെ സസ്‌പെൻഡ് ചെയ്തത്.