ഈസ്റ്റ് ലണ്ടനിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം, പാലാ സ്വദേശികളായ ദമ്പതികളും അത്ഭുതകരമായി രക്ഷപ്പെട്ടു, ഫ്ലാറ്റ് പൂർണ്ണമായും അഗ്നിക്കിരയായി, കെട്ടി


കോട്ടയം: ഈസ്റ്റ് ലണ്ടനിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ നിന്നും പിഞ്ചുകുഞ്ഞുമായി അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിലും ആശ്വാസത്തിലുമാണ് കോട്ടയം പാലാ സ്വദേശികളായ ദമ്പതികൾ. 


















പാലാ സ്വദേശി ജോസഫും ഭാര്യ ടിനുവും പിഞ്ചു കുഞ്ഞും ആണ് അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഈസ്റ്റ് ലണ്ടനിലെ ഡെഗ്നാമിൽ ഫ്ലാറ്റ് സമുച്ഛത്തിൽ പുലർച്ചെ രണ്ടരയോടെയാണ് തീ പിടിത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. രാത്രിയിൽ ഉറക്കത്തിനിടെ പുകമണം മുറികൾക്കുള്ളിലേക്ക് വന്നതോടെ എല്ലാവരും പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ കെട്ടിടത്തിനുള്ളിൽനിന്നും നൂറോളം പേരെയാണ് ഫയർ ഫോഴ്‌സ് എത്തി വളരെ വേഗത്തിൽ ഒഴിപ്പിച്ച് രക്ഷപ്പെടുത്തിയത്. നാൽപതിലേറെ യൂണിറ്റുകളിൽ നിന്നും എത്തിയ ഫോഴ്‌സ് അംഗങ്ങൾ ആണ് തീ അണച്ചത്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചാർട്ടേർഡ് അക്കൗണ്ടന്റുമരായ പാലാ സ്വദേശികളായ ദമ്പതികളുടെ ഫ്ലാറ്റ് പൂർണമായും അഗ്നിക്കിരയായി. മൂന്നു വർഷമായി ഇവിടെയായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇരുവരുടെയും സർട്ടിഫിക്കട്ടുകളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമുൾപ്പടെ കത്തി നശിച്ചു. തീ പിടിച്ചതായി അറിഞ്ഞതോടെ പ്രസവാവധിയിലായിരുന്ന ടിനു തീ പടർന്ന ഉടൻ പിഞ്ചു കുഞ്ഞിനെയുമായി ജോസഫിനൊപ്പം ഫ്ലാറ്റിനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അപകട കാരണം അറിവായിട്ടില്ല.

Representative image