മുണ്ടക്കയം: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലെ അതിശക്തമായ മഴയെ തുടർന്ന് പുല്ലകയാർ കരകവിഞ്ഞു. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
മുണ്ടക്കയം മുളങ്കയത്തു റോഡിൽ വെള്ളം കയറി. അതിശക്തമായ മഴയിൽ രാത്രി മുണ്ടക്കയം കോസ് വേ പാലത്തിൽ വെള്ളം കയറിയെങ്കിലും രാവിലെ മഴ ശമിച്ചതോടെ പാലത്തിൽ നിന്നും വെള്ളം ഇറങ്ങി. കാഞ്ഞിരപ്പള്ളി മണിമല പഴയിടം കോസ് വേ പാലത്തിലും വെള്ളം കയറിയിരുന്നു.
കൂട്ടിക്കൽ-ചോലത്തടം റോഡിൽ മണ്ണിടിഞ്ഞു റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. 11.4 സെന്റീ മീറ്റർ മഴയാണ് ഇന്നലെ രാത്രി 7 മണി മുതൽ 9 മണി വരെ മാത്രം കൂട്ടിക്കൽ മേഖലയിൽ രേഖപ്പെടുത്തിയത്.