ന്യുനമർദ്ദ പാത്തിയും ചക്രവാതചുഴിയും: സംസ്ഥാനത്ത് മഴ ശക്തമായേക്കും, ജില്ലയിൽ ഇന്നും യെല്ലോ അലേർട്ട്.


കോട്ടയം: ന്യുനമർദ്ദ പാത്തിയും ചക്രവാതചുഴിയും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു.

 

 കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1 .5 km ഉയരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലൊട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 17 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 19 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു ഇന്നും ഞായർ,തിങ്കൾ ദിവസങ്ങളിലും കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.