ചങ്ങനാശ്ശേരിയിൽ വനിതാ കമ്മിഷൻ അദാലത്ത് സംഘടിപ്പിച്ചു.

ചങ്ങനാശ്ശേരി: സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു.

 

 65 പരാതികൾ അദാലത്തിൽ പരിഗണിച്ചു. നാലു പരാതികൾ തീർപ്പാക്കി. ഒരു പരാതിയിൽ കൗൺസിലിങ് നിർദ്ദേശിച്ചു. 60 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. അഡ്വ. സി.കെ സുരേന്ദ്രൻ, അഡ്വ. സി.എ ജോസ്,അഡ്വ.ഷൈനി ഗോപി എന്നിവർ അദാലത്തിൽ പങ്കെടുത്തു.