സ്വർണം മാതാവിനെക്കൊണ്ട് മുത്തിച്ചാൽ ദോഷങ്ങൾ മാറുമെന്ന് പറഞ്ഞു കോട്ടയത്ത് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയ യുവതി അറസ്റ്റിൽ.


കോട്ടയം: സ്വർണം മാതാവിനെക്കൊണ്ട് മുത്തിച്ചാൽ ദോഷങ്ങൾ മാറുമെന്ന് പറഞ്ഞു കോട്ടയത്ത് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയ യുവതി അറസ്റ്റിൽ.

 

 പാലാ കൊല്ലപ്പള്ളി കടനാട് തെരുവുമ്പറമ്പിൽ വീട്ടിൽ സജിത ഷെറീഫിനെ(27) യാണ് കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ 10ന് വൈകിട്ട് 4 മണിയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. 



പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിലെത്തിയ 2 യുവതികൾ വീട്ടമ്മയോട് വീട്ടിൽ ദോഷങ്ങളുണ്ടെന്നും ഈ ദോഷങ്ങൾ അകറ്റാൻ പൂജ നടത്തണമെന്നും, ഇതിനായി വീട്ടിലെ സ്വർണം മാതാവിനെക്കൊണ്ട് മന്ത്രിച്ച് മുത്തിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ച് വീട്ടമ്മ സ്വർണം സോഫയിൽ അഴിച്ചു വച്ച സമയം പ്രതികൾ മോഷണം നടത്തുകയായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂട്ടുപ്രതിയായ യുവതിക്കായി അന്വേഷണം ഊർജിതമാക്കി.